നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് അന്ധവിശ്വാസം. ഏതൊരു വ്യക്തിയും ജീവിതത്തിൽ ഒരു തവണയെങ്കിലും അന്ധവിശ്വാ സികളുടെ കുരുക്കിൽ പെട്ടിട്ടുണ്ടാവും. 

നമ്മൾ കുഞ്ഞായിരിക്കുമ്പോൾ പോലും അമ്മയോ അമ്മൂമ്മയോ നമ്മളെ ഭക്ഷണം കഴിപ്പി ക്കുന്നത് മോളെ/മോനേ വേഗം ഭക്ഷണം കഴിച്ചോ, അല്ലെങ്കിൽ നിന്നെ മാണ്ടായി പിടിക്കും എന്ന് പറഞ്ഞിട്ടാണ്. അതൊക്കെ മക്കളുടെ വയറു നിറയ് പ്പിക്കാനുള്ള അമ്മമാരുടെ അടവാണെങ്കിലും ഈ മാണ്ടായി കുഞ്ഞുങ്ങളുടെ മനസ്സിൽ എന്നും മായാ തെ കിടക്കും. ഏതെങ്കിലും ഇരുട്ട് മുറിയിലോ മറ്റോ പോയാൽ പോലും അമ്മ അന്ന് പറഞ്ഞ മാണ്ടായി അവിടെ ഉണ്ടാവുമോ എന്ന പേടി ആ കുഞ്ഞുമന സ്സിൽ ഉടലെടുക്കും. സത്യമേത്? മിഥ്യയേത്? തെറ്റേ ത്? ശരിയേത്? എന്നറിയാത്ത കുഞ്ഞുമനസ്സിൽ ആ മാണ്ടായി എന്നും തങ്ങിനിൽക്കും. കുഞ്ഞായിരിക്കു മ്പോൾ തുടങ്ങിയ ഇത്തരം അന്ധവിശ്വാസങ്ങൾ പിന്നീടും വളർന്നിട്ടേയുള്ളൂ, ഇരുട്ടത്ത് കണ്ട വെ ള്ളസാരിയും കറുത്ത പൂച്ചയും, മൂങ്ങയും നായയു ടെയും കുറുക്കൻ്റെയും ഓരിയിടലും പണ്ട് കേട്ട ആ മാണ്ടായിയെ വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇതിനാൽ കാണുന്നതൊക്കെയും ആ വ്യക്തിയുടെ മനസ്സിൽ ഭയമുളവാക്കുന്നു. രാത്രികാലങ്ങളിൽ പൂക്കുന്ന പാ 

ലപ്പുവിനെ വരെ അവർ പേടിക്കാൻ തുടങ്ങി, പാലമരത്തിലാണ് യക്ഷിയുടെ താമസം പോലും. അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് കള്ളക്കഥ കൾ കുഞ്ഞുങ്ങളോട് പറയുന്നവരുടെ ലക്ഷ്യം അൽപനേരത്തേക്ക് കുഞ്ഞിനെയൊന്ന് ഭക്ഷണം കഴിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും പ്രവൃ ത്തിയിൽ നിന്ന് പിന്തിരിപ്പിക്കുകയോ മാത്രമാവാം, പക്ഷേ അത് അവരിൽ കാലങ്ങളോളം മായാതെ നി ൽക്കുന്നു തിരിച്ചറിവ് വരുന്ന കാലത്ത് ഏറെക്കുറെ സത്യം അവർ മനസ്സിലാക്കുമെങ്കിലും പൂർണമായി ഇത്തരം ഭയം മനസ്സിൽ നിന്ന് വിട്ടുമാറില്ല. ലോകം വളരെ മുന്നോട്ടുപോകുന്നുണ്ടെങ്കിലും അന്ധമായ വിശ്വാസത്തിൽ നമ്മളിന്നും വളരെ പിന്നിലാണ്. 

Post a Comment

Previous Post Next Post