മനുഷ്യവർഗ്ഗം എന്നും പരിണാമങ്ങൾക്ക് വിധേയമാണ്. ആശയധാരകളിൽ, ജീവിത രീതികളിൽ അവരെന്നും പരിഷ്‌കരിക്കപ്പെട്ടുകൊ ണ്ടിരിക്കുന്നു. യാഥാസ്ഥിതിക മനോഭാവങ്ങളോട് കലഹിച്ചുകൊണ്ടാണ് മനുഷ്യവർഗ്ഗം എന്നും മു ന്നേറിയിട്ടുള്ളത്. കേരള ചരിത്രത്തെ പരിശോധനാ വിധേയമാക്കിയാൽ ഇരുണ്ടഭൂതകാലത്തിൻ്റെ ചിത്ര ങ്ങൾ നമുക്ക് ദർശിക്കാനാവും. ജാതി മത വേർതി രിവുകളിൽ മനുഷ്യനെ തിണ്ടാപ്പാടകലെ മാറ്റി നിർ ത്തിയ കാലത്ത് ഇരുൾ വീണ ചിന്താഗതികളിൽ റാന്തൽ വെളിച്ചവുമായാണ് നവോത്ഥാനം കടന്നു വന്നത്. ശ്രീ നാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി തുടങ്ങിയവർ ഒരു സാമൂഹിക വിപ്ലവ ത്തിന് നാന്ദികുറിക്കുകയും മലയാള സമൂഹത്തെ മാറ്റത്തിന് വിധേമാക്കുകയും ചെയ്‌തിട്ടുണ്ട്. മനുഷ്യ വർഗ്ഗത്തിൻ്റെ ഭൂതകാലത്തിലേക്ക് കട ന്നു ചെന്നാൽ വർണ്ണവെറിയും, വംശഹത്യയും കെട്ടുകഥയല്ലെന്നും മനുഷ്യ ജീവൻ അപഹരിച്ച സമൂഹത്തിൽ പടർന്നുപിടിച്ചൊരു വ്യാധിയായിരു ന്നു എന്നും നമുക്ക് കാണാം. വംശത്തിന്റെയും നിറ ത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഗുണത്തിലും കഴിവിലുമൊക്കെ വ്യത്യാസമുണ്ട് എന്ന വിശ്വാസമാണ് വർണ്ണവിവേചനം. അപ്പർതേ യ്‌ഡ് (Apartheid) എന്ന പേരിൽ അറിയപ്പെട്ട ദക്ഷി ണാഫ്രിക്കയെ കറുത്തവരും, വെള്ളക്കാരുമായുള്ള വിവേചനം, നാസി ജർമ്മനിയിലെ ആര്യന്മാരും, ജൂതന്മാരും തമ്മിലുള്ള സംഘർഷം ഇന്ത്യയിലെ സവർണ്ണരും, അവർണ്ണരും തമ്മിലുള്ള വേർതിരിവ് തുടങ്ങിയവയെല്ലാം വംശമഹിമയുടെയും, വർണ്ണ വിവേചനത്തിൻ്റെയും വ്യത്യസ്‌ത തലങ്ങൾ അട ങ്ങിയിരിക്കുന്നു. വർത്തമാന കാലത്ത് വർണ്ണവിവേചനവും, ബോ ഡിഷെയ്‌മിംഗും പുത്തൻ രീതികളിൽ അവതരിപ്പി ക്കപ്പെടുന്നു. നമുക്കിടയിൽ ഒന്ന് കണ്ണോടിച്ചാൽ തൊലി കറുത്തുപോയതിന്റെ പേരിൽ പരിഹാസ ത്തിന് പാത്രമാകേണ്ടിവന്നവരെ, അവരുടെ മനസ്സി നേറ്റ ആഘാതത്തെ നമുക്ക് കാണാൻ സാധിക്കും. തടി കൂടിയതു കാരണം പൊതു ഇടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മടി കാട്ടുന്ന ലോലഹൃദയരും നമുക്കിടയിൽ ഉണ്ട്. തൊലി കറുത്തവരും, തടി കൂടിയവരും എന്നും പരിഹസിക്കപ്പെടേണ്ടവരാ ണെന്ന പൊതുബോധം സൃഷ്ടിച്ചെടുത്ത കച്ചവട തന്ത്രങ്ങളെയും നാം തള്ളിക്കളഞ്ഞുകൂടാ. ഉൽ പ്പന്നങ്ങൾ വിറ്റഴിക്കാൻ തടികൂടിയവരെ അവർ വിപണികളാക്കി മാറ്റുകയായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത 'ടാ തടിയാ' എന്ന സിനിമ നമുക്കുമുന്നിൽ ഇത്തരം പ്രവണതകളെ തുറന്നുകാട്ടുന്നുണ്ടെങ്കിലും നാം അതിനു നേ രെ കണ്ണടയ്ക്കുകയാണ്. യഥാർത്ഥത്തിൽ മരുന്ന് നൽകേണ്ടത് മനുഷ്യരുടെ വികല മനോഭാവങ്ങൾക്കാണ്. തൊലി കറുത്ത വരും, തടി കൂടിയവരും സമൂഹത്തിൽ താഴ്ത്തപ്പെടേണ്ടവരല്ല എന്ന ബോധം വി ദ്യാർത്ഥികളിൽ പകർന്നു കൊടുക്കാൻ സാധിക്കണം. വരും തലമുറയെങ്കിലും ഇത്തരം പ്രവണതകളെ വലിച്ചെറിഞ്ഞ് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയു ന്നവർ ആകട്ടെ.

Post a Comment