അമ്മയുടെ വീട്ടുമുറ്റത്ത് കാലങ്ങൾക്കുശേഷം കടന്നു ചെന്നപ്പോൾ മാമൻ കൈ മാടി വിളിക്കുന്നതാണ് എന്റെ ഓർമ്മയിലുള്ളത്. “എടാ നരൻ...ഇങ്ങോട്ട് വന്നേ..." ചിരിച്ച മുഖത്തോടെയുള്ള വിളി കേട്ടപ്പോൾ അമ്മയുടെ കൈവിട്ട് ഞാൻ ഓടി മാമൻറെ അടുത്തേക്ക് പോയി. എന്നെ വാരിപ്പു ഇർന്നു കൊണ്ട് മാമൻ എനിക്കൊരുമ്മ തന്നു. "എൻ്റെ നരാ നിന്നെ എത്രയായി കണ്ടിട്ട്. നീ ക്ഷീണിച്ചു പോയല്ലോ ആകെ കറുത്ത് കരുവാളിച്ച് പോയി. ഒന്നും തിന്നാറില്ലെടാ?." ഇത്രയും പറഞ്ഞ് എൻ്റെ കരങ്ങൾ പിടിച്ച് ഒരു ചെറു ചിരിയോടെ എന്നെ അകത്തേക്ക് വിളിച്ചു. അമ്മയുടെ വീടിന്റെ പടിക്കകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ കാലങ്ങൾക്കപ്പുറം ആ വീട്ടിൽ കയറിയ സന്തോഷമായിരു നില്ല എനിക്ക്. പെട്ടെന്ന് എവിടെനിന്നോ ഒരു മുളള് എവിടെയോ തറച്ചിരിക്കുന്നു. അതിൻ്റെ നോവായിരുന്ന. ശരീരത്തിലല്ല അത് തറിച്ചതെന്ന് ഉറപ്പാണ്. പക്ഷേ ചോര വാർന്നൊലിക്കുന്നുണ്ട്.. അത് കാണാനാവുന്നില്ല. കൂർത്ത മുളളിൻ്റെ മുനമ്പ് ആഴത്തിൽ കുത്തിയിറങ്ങിയത് വല്ലാതെ വേദനിപ്പിച്ചു. കൊണ്ടത് ശരീരത്തിൽ അല്ലെങ്കിലും കാരണം ശരീരമായിരുന്നു. പൊക്കിൾക്കൊടി മുറിച്ച് ആശുപത്രി വാർഡിൽ കിടത്തിയപ്പോൾ മുതൽ തുടങ്ങിയതാണ്. അന്ന് മനസ്സിലായില്ല പക്ഷെ ഇന്ന് മനസ്സിലാക്കുന്നു. മറ്റൊരാളുടെ ദൃഷ്ടിയിൽ പതിപ്പിച്ച് വെച്ച അനുപാതത്തിൽ ശരീരം രൂപ പ്പെട്ടില്ലെങ്കിൽ ആ മുള്ള് തറിക്കപ്പെടും. കറുത്തതും മെലിഞ്ഞതും തടിച്ചതും തുടങ്ങി വിവിധ ഭാവത്തിൽ, വിവിധ രൂപത്തിൽ ആ മുള്ള് എന്നിലും നിന്നിലും, സ്നേഹത്തിലും ദേഷ്യത്തിലും സഹതാപത്തിലും തറിക്കപ്പെട്ടിട്ടുണ്ട് .
കടന്നു ചെന്നപ്പോൾ മാമൻ കൈ മാടി വിളിക്കുന്നതാണ് എന്റെ ഓർമ്മയിലുള്ളത്
CrashBytes.in
0
Comments

Post a Comment