പാചകം ഒരു കലയാണ്. അത് ഓരോ വ്യക്തിക്കും പല രീതിയിൽ ഭക്ഷണം പാകം ചെയ്യാൻ പറ്റും. പാചകം അത് ഒരു സ്നേഹത്തിൻ്റെ ഭാഷ എന്നും കൂടെ പറയാം നമ്മുടെ അമ്മ വീട്ടിൽ ഉള്ളവർക്ക് ഭക്ഷണം ഉണ്ടാക്കുന്നത് സ്നേഹത്തോടെ ആണ് നമ്മൾ നന്നായി ആസ്വദിച്ച് തിന്നുമ്പോൾ അവർക്ക് കിട്ടുന്ന ഒരു സന്തോഷം വേറെ തന്നെയാണ്. വേറെ ഒരു രീതിയിൽ പറയുമ്പോൾ പാചകം ഒരു സംസ്കാരത്തിൻ്റെ ഭാഗം കൂടെയാണ് 



നമ്മുടെ രാജ്യം തന്നെ എടുക്കാം ഇവിടെ ഉള്ള പാചകം പോലെ അല്ല പുറം രാജ്യങ്ങളിൽ കാരണം നമ്മുടെ ഭക്ഷണ സംസ്കാരം വളരെ വ്യത്യസ്തമാണ്.ഇവിടെ കുറച്ച് എരിവും മസാലയും ചേർന്ന് ഭക്ഷണം നമ്മുക്ക് പ്രിയം അപ്പോൾ പാചകം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ നിന്നും കിട്ടുന്ന സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് ഉണ്ടാകുന്നു.അത് വേറെ രാജ്യങ്ങളിൽ ഉള്ളവർക്ക് ഇഷ്ടം ആകണമെന്ന് ഇല്ല.

പാചകം എളുപ്പം ഉള്ള കാര്യം അല്ല എന്തെന്നാൽ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ അനുസരിച്ച് ഉണ്ടാക്കി കൊടുക്കുക എന്നത് ഒരു പണി തന്നെ ആണ് കാരണം അവർക്ക് അത് ഇഷ്ടപ്പെടണം അത് അവർ കഴിച്ച് കഴിഞ്ഞ് മുഖത്ത് ഉണ്ടാകുന്ന തൃപ്തിയും സന്തോഷവും അത് ഉണ്ടാക്കിയ ഈ ഒരു വ്യക്തിയ്ക്കും ഒരു ഉള്ളിൽ ഉണ്ടാകുന്ന സംത്യപ്തി പറഞ്ഞ് അറിയിക്കാൻ പറ്റുന്നതല്ല.പാചകം ഒരിക്കലും സ്ത്രീകൾ മാത്രം ചെയ്യണമെന്ന് തന്നെ ഇല്ല അത് പുരുഷന്മാർക്കും ഇത് ബാധകമാണ്. ചിലപ്പോൾ പുരുഷന്മാർ പാചകം ചെയ്താൽ നല്ലത് ആവുമെങ്കില്ലോ? അല്ലേ. എൻ്റെ ഒരു അഭിപ്രായത്തിൽ പാചകം ഒരു കല ആണ് അത് ഒരു സ്നേഹത്തിൻ്റെ ഭാഷയും നമ്മുടെ ഒരു അടിസ്ഥാന ഭാഗം കൂടെയാണ്.

      ഈ ഒരു കാലഘട്ടത്തിൽ പാചകം ഒരു തൊഴിൽ ആയി മാറിയിരിക്കുകയാണ് ഇതിനു ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും അത് ചെയ്യുന്നു. ഭക്ഷണം എപ്പോഴും നമ്മുക്ക് ഒരു സന്തോഷം ഉണ്ടാകുന്നു അതിലുപരി പാചകം ചെയ്യുന്ന രീതിയും വളരെ പ്രധാനം ആണ് നല്ല വൃത്തിയും വെടിപ്പുമുള്ള പാചകം ആയിരിക്കും മിക്ക ആളുകളും തിരഞ്ഞ് എടുക്കുന്നത്. 

       ഓരോ സ്ഥലത്തെ പാചക രീതി പറയുവാണെങ്കിൽ പല രീതിയിലും പല ചേരുവ ആണ്. ഇന്ത്യ എന്ന രാജ്യം എടുക്കുമ്പോൾ 29 സംസ്ഥങ്ങൾ ഉണ്ട്. ഈ 29 സംസ്ഥാനങ്ങളിലും വിവിധ തരം ഭക്ഷണവും പാചക രീതിയിലും ആണ്. സൗത്ത് ഇന്ത്യയിൽ തന്നെ കൂടുതലും പുട്ട്, ദോശ  കൂടുതലും അരി ആഹാരം ആണ് കഴിക്കുന്നതും പാചകം ചെയ്യുന്നതും. പക്ഷേ അതിൽ തന്നെ വിവിധ തരം കാണും. ഇപ്പൊൾ ഈ അടുത്ത് കേരളത്തിൽ ഐസ്ക്രീം പുട്ട് അത്യാവശ്യം ട്രെൻഡിങ്  ആയിരുന്നു ഒരു ഭക്ഷണം വെച്ച് കൊണ്ട് തന്നെ വേറെ  ഒരു വഴിയും ഭക്ഷണം പാകം ചെയ്യുന്നു. കേരളത്തിലെ ആളുകൾക്ക് പൊറോട്ടയും ബീഫും, തലശ്ശേരി ബിരിയാണി ഇതൊക്കെ ആണ് ഏറെ പ്രിയം .ഇത് ഉണ്ടാകാൻ എടുക്കുന്ന സാമഗ്രികൾ ഒക്കെ വ്യത്യസ്തമാണ്. തമിഴ് നാട്ടിൽ നിന്ന് എടുക്കുമ്പോൾ തലപ്പകട്ടി ബിരിയാണി, പൊങ്കൽ ആണ് അവരുടെ പ്രിയം . പാചക വും ഭക്ഷണം നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗം ആണ്.

ഇന്ത്യന് മഹാരാജ്യം മാത്രമല്ല വേറെ കാര്യങ്ങളിലും പലതരം ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കുന്നത് അവൾക്ക് അതാണ് ഏറ്റവും കൂടുതൽ സൗകര്യം . യൂറോപ്പ് ഏ രാജ്യങ്ങളിൽ അവർ കൂടുതലും ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും പിസ്സ പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ആണ് അവർ കഴിക്കുന്നത് ജപ്പാൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയി കഴിഞ്ഞാൽ ന്യൂഡിൽസ് അങ്ങനത്തെ പലതരം ഭക്ഷണങ്ങൾ ആണ് കഴിക്കുന്നത്. ഇപ്പോൾ ചൈനയിൽ ഏറ്റവും കൂടുതൽ ന്യൂഡിൽസ് ആണ് അവിടെ കഴിക്കുന്നത് നൂഡിൽസ് ഐറ്റംസ് ആണ്. അവിടെ പലതരത്തിലാണ് ഉണ്ടാക്കുന്നത് അത് അവർക്ക് ഏറ്റവും പ്രിയമുള്ള ഫുഡ് ആണ്. ഈ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അവർ കഴിക്കുന്നത് പോലുള്ള ഭക്ഷണ സാധനങ്ങൾ ആണ് അവിടെ നിന്നാണ് ഒരു ഭക്ഷണം ഇന്ത്യയിലേക്ക് വന്നത് തന്നെ കേരളത്തിലെ മന്തി എന്ന് ഭക്ഷണത്തിന് ആൾക്കാരെ ക്യൂ നിൽക്കുവാണ് കാരണം അവർക്ക് അത് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ബുദ്ധിമുട്ടില്ലാത്തതിനാൽ വീട്ടിലും മന്തി എന്ന ഒരു ഭക്ഷണപദാർത്ഥം ഉണ്ടാക്കി വരുന്നുണ്ട്.

ഇപ്പോൾ പാചകം ചെയ്യുന്ന കാര്യത്തിൽ സൗത്ത് ഇന്ത്യക്കാരുടെ കാര്യം പറഞ്ഞു. നോർത്തിന്റെ കൂടുതലായിട്ടും ധാന്യങ്ങൾ വെച്ചുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത് ചപ്പാത്തി ഏറ്റവും കൂടുതൽ മുൻപോകും കൊടുക്കുന്നത് കാരണം അവർക്ക് അരി ആഹാരം കഴിക്കുന്നത് പൊതുവേ കുറവാണ് . പൊതുവെ  നോർത്തിന്ത്യയിൽ പാചകം ചെയ്യുമ്പോൾ ചോറ് കുറച്ച് ധാന്യങ്ങൾ കൂട്ടിയും ആണ് അവൾ കഴിക്കുന്നത് അവർ കഴിക്കുന്നത് അപ്പോൾ അവരുടെ ആരോഗ്യ സ്ഥിതിഗതികൾ നല്ല രീതിയിൽ കൊണ്ടുപോകാൻ അവർ ശ്രമിക്കുന്നു അതുപോലെ തന്നെ അവർ ആരോഗ്യക്കാര്യത്തിൽ മുൻതൂക്കം കൊടുത്താണ് പാചകം ചെയ്യുന്നത നോർത്തിന്ത്യയിൽ തന്നെ നിന്ന് തന്നെ എന്നതാണ് വന്നതാണ്

ഇപ്പോൾ ഈ ഒരു കാലഘട്ടത്തിൽ പുറമേയുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ വിഭവങ്ങളെ പറ്റി വളരെ നല്ല പേരാണ് ഉള്ളത് അതുപോലെ തന്നെ കേരളത്തിലെ സദ്യ ക്കുള്ള രാജ്യക്കാർക്ക് ഇപ്പോൾ വളരെ പ്രിയപ്പെട്ടതാണ് പുറമേയുള്ള രാജ്യക്കാർ വിനോദസഞ്ചാരത്തിന് കേരളത്തിൽ എത്തുമ്പോൾ അവർ ആദ്യമായി ആവശ്യപ്പെടുന്നത് കരിമീൻ പൊള്ളിച്ചത് അല്ലെങ്കിൽ സദ്യ പോലുള്ള വിഭവമാണ് കാരണം അവരുടെ നാട്ടിൽ ഇതൊന്നും പാചകം ചെയ്ത് കഴിക്കുന്നില്ല അവർ കൂടുതലായും ജങ്ക് ഫുഡുകളാണ് കഴിക്കുന്നത് അവർ കൂടുതലായും പുതിയതായിട്ടുള്ള വിഭവങ്ങൾ പാചകം ചെയ്യാനും അത് കഴിക്കാനും ആഗ്രഹിക്കുന്നവരാണ്

വിദേശരാജ്യങ്ങളിൽ നിന്ന് വന്ന വി0ഭ വങ്ങൾ ബർഗർ പോലുള്ള വിഭവങ്ങൾ ഇന്ത്യയിലുള്ളവർക്ക് ഇഷ്ടഭക്ഷണം അവർ വീട്ടിൽ തന്നെ ഇത് പാചകം ചെയ്ത് കഴിക്കും കാരണം അവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭക്ഷണമാണ് അത് ഒട്ടുമിക്ക ആളുകളുടെയും ജീവിതശൈലിയിൽ ഇത് പ്രതിപാദിക്കുന്നു ഇത് കഴിക്കാൻ പറ്റാത്ത ഒരു ദിവസം പോലും അയാൾക്ക് ഉണ്ടാകില്ല വീടുകളിലെ ഭക്ഷണം കഴിക്കാതെ യാണ് അവർ ഇത് ഈ ഒരു ഭക്ഷണം വാങ്ങി കഴിക്കുന്നത് കാരണം അവർക്ക് പാചകം ചെയ്യാൻ മടിയാണ് നല്ല ആരോഗ്യപരമായ ഫുഡ് കഴിക്കുവാനും ഉണ്ടാക്കുവാനും ഉള്ള മടി.

പാചകം എന്നത് ഒരു കലയാണ് അത് ആണെന്നോ പെണ്ണുന്നോ ഒരു വ്യത്യാസം ഇല്ലാതെ അടുക്കളയിൽ കയറി പാചകം ചെയ്യാവുന്നതാണ് പക്ഷേ ചിലർക്ക് പാചകം ചെയ്യുന്നത് ഒരു മോശമായ കാര്യമാണ് അവരവർക്ക് വേണ്ടി പാചകം ചെയ്യുന്നത് കൊണ്ട് ഒരു തെറ്റുമില്ല കാരണം നമ്മൾക്ക് ഒരു വിശപ്പ് വന്നു വീട്ടിൽ ആരുമില്ല ഒരു കറി ഉണ്ടാക്കി തന്നെ കഴിക്കുന്നതിൽ ഒരു തെറ്റുമില്ല പാചകം എന്നത് ഒരു അടിസ്ഥാനപരമായ കാര്യം കൂടിയാണ് ഇപ്പോൾ അമ്മ അല്ലെങ്കിൽ ഭാര്യ ആരെങ്കിലും സുഖമില്ലാതായി അപ്പോൾ നിങ്ങൾ മാത്രമുള്ള വീട്ടിൽ അവർക്ക് കുറച്ച് വിശ്രമം കൊടുത്ത് നിങ്ങൾക്ക് അടുക്കളയിൽ കയറി എല്ലാ കറിയും ചോറും ഉണ്ടാക്കാവുന്നതും ഉള്ളൂ പക്ഷേ അതിനും ചിലവർക്ക് മടിയാണ് പാചകം ഒരു വീട്ടിലെ സ്ത്രീകൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന പണിയാണെന്നാണ് എല്ലാവരുടെയും വിചാരം ഒരു അത്യാവശ്യഘട്ടത്തിൽ ഇവരാരും ഇല്ലെങ്കിൽ തനിയുണ്ടാക്കേണ്ടി വന്നാൽ ഇവർ അവരുടെ മാനം പോകും എന്ന് വിചാരിക്കുന്നു ഈ പാചകം ചെയ്യുമ്പോൾ തന്നെ ഭാര്യനെ അല്ലെങ്കിൽ അമ്മേനെ നിങ്ങൾ സഹായിക്കുക ചിലപ്പോൾ പാചകം ആയിരിക്കും അന്നത്തെ ഒരു സന്തോഷം എൻറെ ഒരു അഭിപ്രായം സ്ത്രീകളെക്കാളും കൂടുതൽ പുരുഷന്മാർ പാചകം ചെയ്യും കാരണം എന്തെന്നാൽ നമ്മുടെ കേരളത്തിലെ സദ്യ അത് സ്ത്രീകൾ നന്നായി ആക്കും പക്ഷേ കല്യാണവീടുകളിലെ 

സദ്യ കൂടുതലായി തയ്യാറാക്കുന്നത് പുരുഷന്മാരാണ് അപ്പോൾ അത് കഴിക്കുമ്പോൾ നമുക്ക് ഊഹിക്കാം അത് നല്ല വൃത്തിയിലും രുചിയിലുമാണ് ഉണ്ടാക്കിയിരിക്കുന്നത് അപ്പോൾ നമുക്ക് തന്നെ സംതൃപ്തി വരും ഇപ്പോ തന്നെ ഭക്ഷണങ്ങളിൽ വിവിധതരം പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്  ഇപ്പോൾ നമ്മുടെ വീട്ടിൽ വീട്ടിലുണ്ടാക്കുന്ന ചിക്കൻ കറി അത് വിവിധതരത്തിൽ നമുക്ക് പരീക്ഷിക്കാം ചിക്കൻ കറി അല്ലാതെ ചിക്കൻ കൊണ്ടാട്ടം ചിക്കൻ ഫ്രൈ ചിക്കൻ റോസ്റ്റ് തരാം പരീക്ഷണം പാചകം നമുക്ക് നടത്താം അത് വീട്ടിൽ തന്നെ ഉള്ള സ്ത്രീകൾ ആവണമെന്നില്ല പുരുഷന്മാർക്ക് അടുക്കളയിൽ കയറി ഇതൊക്കെ ചെയ്യാം. നല്ല രീതിയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ ആളുകൾക്ക് എപ്പോഴും ഇഷ്ടപ്പെടുന്നതാണ് വൃത്തികേസ സ്ഥലങ്ങളിൽ നിന്ന് ഒരിക്കലും ആളുകൾ ഭക്ഷണങ്ങൾ വാങ്ങി കഴിക്കുകയില്ല അതുപോലെ തന്നെ ആരോഗ്യവും അവരുടെ ആരോഗ്യത്തെ ബാധിക്കാത്തതുമായ ഭക്ഷണങ്ങൾ എപ്പോഴും അയക്കാൻ ആളുകൾ ശ്രദ്ധിക്കുന്നു. പിന്നെ പാചകം ചെയ്യുന്ന രീതിയും അവളെ നല്ല പോലെ ശ്രദ്ധിക്കുന്നു ഇപ്പോഴത്തെ ആളുകൾ ആരോഗ്യത്തിന് പറ്റിയ ഭക്ഷണങ്ങൾ മാത്രമാണ് കഴിക്കുന്നത് എപ്പോൾ കുട്ടികൾ മുതൽ മുതിർന്ന ആൾക്കാരും വരെ ഷുഗർ ഷുഗർ ശ്രദ്ധിച്ച് ജീവിക്കുന്നവരാണ് എന്തെന്ന് വെച്ചാൽ ലെവൽ കൂടിയാൽ രക്തത്തിൽ വളരെ പ്രശ്നമാണെന്ന് ഇപ്പോൾ എല്ലാ ആളുകൾക്കും ഒരു ബോധ്യമുണ്ടായത് കൊണ്ട് ഷുഗർ ഡയറ്റ് എന്ന പേരിൽ എല്ലാവരും ഷുഗർ പഞ്ചസാരയുടെ അളവ് കുറച്ചിരിക്കുകയാണ് ആഹാരത്തിലും ചായയിലും ഓക്ക പഞ്ചസാരയുടെ അളവ് ശ്രദ്ധിച്ചാണ് അവർ ഇടുന്നത് പോലും.  ഇപ്പോൾ ഹോട്ടൽ ഭക്ഷണം പൊതുവേ കുറക്കുകയാണ് പതിവ്. കാരണമെന്തെന്നാൽ ഹോട്ടൽ ഭക്ഷണം നന്നേ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്നുള്ള ഒരു ബോധ്യം എല്ലാ ആളുകളിലും അതുകൊണ്ടുതന്നെ പാചകം ചെയ്യുമ്പോഴും കഴിക്കാൻ ശ്രമിക്കുന്നു എല്ലാവരും ഇപ്പോൾ വ്യായാമം ചെയ്തു അവരുടെ ആരോഗ്യം നിലനിർത്തണം വയസ്സ് ആകുമ്പോൾ അവർക്ക് നല്ല ആരോഗ്യത്തോടെ നടക്കണം എന്നുള്ള ഒരു ബോധ്യം അല്ലെങ്കിൽ ഒരു വിവേക വന്നതിനാൽ അവരും ധാന്യങ്ങൾ പച്ചക്കറികൾ എല്ലാം വീട്ടിൽ പാചകം ചെയ്തു കഴിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് പോലും പുറത്തുനിന്ന് ആരും വാങ്ങി കഴിക്കുന്നില്ല എന്തെന്നാൽ ഹോട്ടൽ വസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന ശ്യാംശങ്ങൾ എന്താണ് അതിൽ എത്ര കൊഴുപ്പടങ്ങിയിട്ടുണ്ട് നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണ് എന്നുള്ള ഒരു അറിവ് എല്ലാവരുടെയും ഉള്ളിലുണ്ട് ഈ ഒരു കാലഘട്ടത്തിലുള്ള ആൾക്കാരുടെ മനസ്സിൽ ഇപ്പോൾ തന്നെ എല്ലാ കുട്ടികളും മുതിർന്നവരും വ്യായാമം ചെയ്തു അവരുടെ ആരോഗ്യമെങ്കിലും നല്ലപോലെ നിലനിർത്തണം എന്നുള്ള ഒരു ബോധവും കൂടി വന്നിരിക്കുകയാണ് അതിൽ ഭക്ഷണമാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അല്ല നേരത്തെ പറഞ്ഞ പോലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുന്നു ഇതൊക്കെ ഭക്ഷണം കഴിക്കരുത് ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ള ഒരു നിശ്ചിത ധാരണ ഇപ്പോൾ എല്ലാവരുടെയും മനസ്സിലുണ്ട് എന്തൊക്കെ പാചകം ചെയ്തത് കഴിക്കാൻ പാടില്ല എങ്ങനെ പാചകം ചെയ്തത് കഴിക്കാൻ പാടില്ല അതിനാൽ അവരെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ അവർ ശ്രമിക്കുന്നു പാചകം എപ്പോഴും കലയാണ് അത് നമ്മുടെ ജീവിതശൈലിയുടെ ഒരു ഭാഗമാണ്.


Post a Comment

Previous Post Next Post