HOME CARD

CRASHBYTES.IN
We stay with you until you understand





പത്താം ക്ലാസിലും എട്ടാം ക്ലാസിലും ഐടി പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് പഠിക്കവാനുള്ളതാണ് COPYRIGHT and COPYLEFT പറ്റി. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എന്നുള്ളത് പലപ്പോഴും വിദ്യാർത്ഥികൾക്ക് കൺഫ്യൂഷൻ ഉണ്ടാവാന്‍ കാരണമാവാറുണ്ട്. അതുകൊണ്ടുതന്നെ ഈ പോസ്റ്റിലൂടെ കോപ്പിറൈറ്റിനെപ്പറ്റിയും കോപ്പിലെഫ്റ്റിനെപ്പറ്റിയും ലളിതമായി മനസ്സിലാക്കാം. 

         ഉദാഹരണമായി ഒരു Software നിങ്ങൾ തയ്യാറാക്കിയെന്ന് വിചാരിക്കുക. COPYRIGHT ല്‍ ആ Software മറ്റുള്ളവർ കോപ്പി ചെയ്യാനോ മാറ്റാനോ ഉടമയുടെ അനുമതി നിർബന്ധമാണ്. എന്നാൽ COPYLEFT എന്നത് ആ Software എല്ലാവർക്കും ഉപയോഗിക്കാം, മാറ്റാം പങ്കിടാം പക്ഷേ മാറ്റിയ പതിപ്പും അതേ സ്വാതന്ത്ര്യത്തോടെതന്നെ നൽകണം. ഇതാണ് കോപ്പിറൈറ്റും കോപ്പിലെഫ്റ്റിനും. കുറച്ചുകൂടി വിശദമായ് പറഞ്ഞാൽ, കോപ്പിറൈറ്റ് എന്നത് ഒരു നിയമപരമായ അവകാശമാണ്. സോഫ്റ്റ്വെയറുകൾ, പുസ്തകങ്ങൾ, സംഗീതം എന്നിവക്കൊക്കെ ബാധകമാണ്. 
  • അനുമതിയില്ലാതെ അത് കോപ്പി ചെയ്യാൻ പാടുള്ളതല്ല. 
  • മാറ്റം വരുത്താൻ അനുമതി നിർബന്ധമാണ്.
  • വിതരണം ചെയ്യുന്നതിനും വിൽക്കാനും അനുമതി ആവശ്യമുണ്ട്. ഇവിടെ ഉടമയ്ക്ക് അതിന് മേലെ ഫൂർണ സ്വാതന്ത്ര്യമുണ്ട്. നിയമങ്ങൾ ലഘിച്ചാൽ അത് ശിക്ഷാർഹവുമാണ്.
  • ലൈസൻസ് വഴി ഉപയോഗാവകാശം നൽകാൻ സാധിക്കും.
  • വാണിജ്യമായിട്ടുള്ള ഉപയോഗം നിയന്ത്രിക്കാനും സാധിക്കും.
  • വരുമാനം ഉടമക്ക് തന്നെയായിരിക്കും ലഭിക്കുന്നത്.
  • ഒരു സോഫ്റ്റ്വെയറാണെങ്കിൽ അതിൻ്റെ കോഡ് പൊതുവായി നൽകേണ്ട ആവശ്യമില്ല
        ഈ COPYRIGHT എന്ന് പറയുന്നത് സ്വകാര്യ Software ൽ അഥവാ പ്രൊപ്രിയറ്ററി Software ൽ ഇത് സാധാരണമാണ്. അനുമതിയില്ലാതെ പകർത്തൽ നിയമവിരുദ്ധം കൂടിയാണ് ഉദാഹരണമായി പറഞ്ഞാൽ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായുള്ള മൈക്രോസോഫ്റ്റ് വിൻഡോസ് .

        ഇനി COPYLEFT നെപ്പറ്റി നോക്കാം. ഒരു ലൈസൻസിങ്ങ് രീതിയാണ് കോപ്പിലെഫ്റ്റ്. കോപ്പിലെഫ്റ്റ് കോപ്പിരൈറ്റിന് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. തയ്യാറാക്കിയിരിക്കുന്നത് ഒരു സോഫ്റ്റ്വെയറാണെങ്കിൽ അത് കോപ്പിലെഫ്റ്റിന്റെ പരിധിക്കുള്ളിലാണെങ്കിൽ അത് മറ്റുള്ളവര്ക്ക് ഉപയോഗിക്കാനും പഠിക്കാനും അതിൽ മാറ്റം വരുത്താനും പങ്കിടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മാറ്റിയപതിപ്പ് അതേ സ്വാതന്ത്ര്യത്തോടെ തന്നെ നൽകണം. ഓപ്പണ് സോഴ്സ് പദ്ധതികളിൽ ഇത് വ്യാപകമാണ്. വാണിജ്യമായിട്ടും ഇത് ഉപയോഗിക്കാൻ അനുവദിക്കാറുണ്ട്. ലൈസൻസ് നിബന്ധന പാലിച്ചിരിക്കണം വീണ്ടും വിതരണം ചെയ്യാനും സാധിക്കും. GNU ലിനക്സിന്റെ കേണൽ (GPL ലൈസൻസ്) കോപ്പിയ്ലെസ്റ്റിനൊരു ഉദാഹരണമാണ്.

Post a Comment

Previous Post Next Post